നെയ്യാറ്റിൻകര: വീട്ടിൽ ചാരായം വാറ്റിയ രണ്ടു പേർ പിടിയിൽ. എയ്തുകൊണ്ടാൻകാണി മണ്ണാംകുളം വരമ്പ് വിളാകത്ത് വീട്ടിൽ സതീഷ് കുമാർ (35), എയ്തു കൊണ്ടാൻകാണി സ്വദേശി മണികണ്ഠൻ (35) എന്നിവരെയാണ് പിടികൂടിയത്. സതീഷ് കുമാറിന്റെ വീട്ടിലാണ് ചാരായം വാറ്റ് നടന്നുകൊണ്ടിരുന്നത്. ഇവിടെ നിന്നു ഒരു ലിറ്റർ ചാരായവും, അമ്പത് ലിറ്റർ കോടയും പിടിച്ചു. റൂറൽ എസ്.പി അശോകനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ എസ്.ഐ ഷീബു കുമാർ, പാറശാല ഇൻസ്പക്ടർ സ്റ്റീഫൻ രാജ്, സിവിൽ ഓഫിസർമാരായ അരുൺ, അഭിലാഷ്, അലക്സ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് വാറ്റ് പിടിച്ചത്.