തഴവ: ജനവാസമേഖലയിലെ തോട്ടിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കി. കൊല്ലം തഴവ കരൂക്കാവിൽ ജംഗ്ഷന് കിഴക്ക് വശത്തെ തോട്ടിലാണ് ഒരുലോഡ് സെപ്ടിക് ടാങ്ക് മാലിന്യം നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മാലിന്യം നിക്ഷേപിച്ചത് കണ്ടെത്തിയത്. കരൂക്കാവിൽ ജംഗ്ഷനിലെ തോട്ടിലായിരുന്നു മുമ്പ് പതിവായി മാലിന്യം ഉപേക്ഷിച്ചിരുന്നത്. നാട്ടുകാർ കാവലിരുന്ന് മാലിന്യം ഉപേക്ഷിക്കാനെത്തിയവരെ പിടികൂടുകയും സമീപത്തെ വീട്ടിൽ കാമറ സ്ഥാപിക്കുകയും ചെയ്തതോടെയാണ് സാമൂഹ്യവിരുദ്ധർ പുതിയ സ്ഥലം കണ്ടെത്തിയത്. കുതിരപ്പന്തി പുത്തൻകുളം, പനയറ വയൽ, തീപ്പുരപ്പാലം, കറുത്തേരിൽജംഗ്ഷൻ, കരിയപ്പള്ളിൽ ക്ഷേത്രപരിസരം എന്നിവിടങ്ങളിലും അടുത്ത കാലത്ത് ഇത്തരത്തിൽ മാലിന്യം തള്ളിയിരുന്നു.
പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും പട്രോളിംഗ് ശക്തമാക്കാനോ കാമറകളുടെ സഹായത്തോടെ വാഹനം കണ്ടെത്താനോ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. മണപ്പള്ളി പൊലീസ് ഔട്ട് പോസ്റ്റിന്റെ മൂക്കിന് കീഴിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്.
നാട്ടുകാർ