homeopathy-medicine

തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹവ്യാപനം തടയുന്നതിന് കേരളത്തിലെ ജനങ്ങൾക്ക് സൗജന്യമായി ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യണമെന്ന് കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഷഫീഖ് മസാനിയും ജനറൽ സെക്രട്ടറി ഡോ.ദീപ.എ.എസും ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ വകുപ്പ്, ആശാപ്രവർത്തകർ തുടങ്ങിയവരുമായി ബന്ധപ്പെട്ട് മരുന്നുകൾ വിതരണം ചെയ്യണം. ഹോമിയോപ്പതി ശരീര പ്രതിരോധത്തിന് ഉത്തമ മരുന്നാണന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് ഹോമിയോപ്പതി ഫലപ്രദമായി ഉപയോഗിക്കാൻ ആയുഷ് വകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്നും ഇതിനായി സർക്കാർ പ്രത്യേകം ഫണ്ട് അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.