പാറശാല: കാരോട് പഞ്ചായത്തിലെ 14,15 (കാക്കവിള, പുതുശേരി) വാർഡുകൾ കണ്ടൈയിൻമെന്റ് സോണുകളാക്കി. പുതുശേരി വാർഡിൽപെട്ട ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കളക്ടറുടെ നടപടി. ഈ കുട്ടികൾ ഉൾപ്പെടെ മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന കോമ്പൗണ്ടിലെ14 അംഗങ്ങളുടെ സ്രവം പരിശോധനക്ക് അയച്ചതിൽ നിന്നും ലഭിച്ച നാല് പേരുടെ ഫലം നെഗറ്റീവാണ്.