തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെയും ആഭാസന്മാരുടെയും സംരക്ഷണ കേന്ദ്രമായെന്ന് ഒ. രാജോഗാപൽ എം.എൽ.എ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രി ഉത്സാഹം കാണിക്കാത്തത് മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിന്റെ പങ്ക് പുറത്തുവന്നതിനാലാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് കൈകടത്താൻ പറ്റാത്ത ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ സി. ശിവൻകുട്ടി,​ അഡ്വ. പി. സുധീർ, അഡ്വ: സുരേഷ്, കരമന ജയൻ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്,​ ജില്ലാ നേതാക്കളായ വെങ്ങാനൂർ സതീഷ്, ശിവശങ്കരൻ, കരമന അജിത്, നിഷാന്ത് സുഗുണൻ എന്നിവർ പങ്കെടുത്തു.