ddd

നെയ്യാറ്റിൻകര : അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘമാണെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ പറഞ്ഞു. കെ.പി.സി.സി ആഹ്വാന പ്രകാരം നെയ്യാറ്റിൻകര നിലമേൽ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.സി. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: എം. മുഹിനുദീൻ, അഡ്വ: ആർ. അജയകുമാർ, ചമ്പയിൽ ശശി, കൗൺസിലർ ഗ്രാമം പ്രവീൺ, അഹമ്മദ് ഖാൻ, ടി. വിജയകുമാർ, ഇരുമ്പിൽ മണിയൻ, അമ്പലം രാജേഷ്, ഗോപകുമാർ, സബീർ, കവളാകുളം ശ്രീകുമാർ, ജയരാജ്, സുരേഷ്, സുഗുണൻ, രതീഷ് എബനീസർ, ശശി തുടങ്ങിയവർ പങ്കെടുത്തു.