കിളിമാനൂർ : ലീഡർ കെ. കരുണാകരൻ സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ 102-ാം ജന്മദിനം കിളിമാനൂർ സ്റ്റഡി സെന്റർ മഹാദേവേശ്വരം രാജാരവിവർമ്മ ആർട്സ് ഗ്യാലറിയിൽവച്ച് നടത്തി. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഒാൺ ലൈൻ വിദ്യാഭ്യാസ സൗകര്യത്തിനായി സ്മാർട്ട്ഫോണുകൾ, ഡിജിറ്റൽ ടിവികൾ തുടങ്ങിയവ വിതരണം ചെയ്തു. കൂടാതെ നിർദ്ധനരായ രോഗികൾക്ക് ചികിത്സാധനസഹായം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അടൂർപ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. എൻ. പീതാംബരക്കുറുപ്പ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എൻ. സുദർശനൻ, കെ. മഹേശ്വരൻ നായർ, പി. സൊണാൽജ്, ബി. സുഭാഷ്, ഗംഗാധരത്തിലകൻ, അടയമൺ മുരളി തുടങ്ങിയവർ സംസാരിച്ചു. സ്വാഗതം കെ. നളിനൻ പറഞ്ഞു. ടി. മോഹൻലാൽ നന്ദി പറഞ്ഞു.