ഉൗരൂട്ടമ്പലം : വലിയറത്തല വിഷ്ണുപ്രിയയിൽ പരേതയായ ജഗദമ്മയുടെ ഭർത്താവ് ആർ. സദാശിവൻ (83) നിര്യാതനായി. മക്കൾ: ജയകുമാരി, സുമകുമാരി, രാജേശ്വരി. മരുമക്കൾ: ശ്രീകുമാരൻ നായർ, സുധൻ, ഉദയൻ. സഞ്ചയനം: 10ന് രാവിലെ 8.30ന്.

സുരേന്ദ്രൻ

കണിയാപുരം : ചിറയ്ക്കൽ എസ്.വി. ഭവനിൽ എ. സുരേന്ദ്രൻ (62) നിര്യാതനായി. സി.പി.ഐ (എം) മേനംകുളം ലോക്കൽ കമ്മിറ്റി മെമ്പർ, കഠിനംകുളം കയർ വ്യവസായ സംഘം പ്രസിഡന്റ്, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ: ഷാനി മനോജ്, ഷഹ്‌ന രാജേഷ്, സുരാജ് സുരേന്ദ്രൻ. മരുമക്കൾ: മനോജ്, രാജേഷ്, മിതസുരാജ്. സംസ്കാരം ഇന്നുരാവിലെ 10.30ന് കോലത്തുകര ശ്മശാനത്തിൽ.

സുഷമാദേവി

ശ്രീകാര്യം : മുട്ടംപറമ്പത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ കെ. സുഷമാദേവി (67) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (കെ.എസ്.ആർ.ടി.സി), പത്മകുമാർ (ക്ഷീര വികസന വകുപ്പ്). മരുമക്കൾ: ദീപ, മഞ്ചു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.

രാമചന്ദ്രൻനായർ

ചെഞ്ചേരി : പുത്തൻവീട് പത്മവിലാസത്തിൽ രാമചന്ദ്രൻ നായർ (89, റിട്ട. മിൽമ) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: രവീന്ദ്രൻ നായർ ആർ. (റിട്ട. ഇൻസ്പെക്ടർ ഒഫ് പൊലീസ്, ടെലികമ്മ്യൂണിക്കേഷൻ), രതീഷ് കുമാർ ആർ, ഷീല പി, സജു. മരുമക്കൾ: വത്സലകുമാരി, ബിന്ദു വി.നായർ, മോഹനൻ നായർ (റിട്ട. ഏജീസ് ഒാഫീസ്), മഞ്ജു (ആർ.സി.സി തിരു.). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.

അപ്പു

മാധവപുരം : ടി.സി 90/193 ൽ സുനിത നിവാസിൽ കെ. അപ്പു (80) നിര്യാതനായി. ഭാര്യ: കൗസല്യ. മരണാനന്തര ചടങ്ങ് 12ന് രാവിലെ 9ന്.