medical-pg

തിരുവനന്തപുരം: മെഡിക്കൽ, ദന്തൽ കാേളേജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർ.സി.സിയിലേക്കുള്ള പി.ജി മെഡിക്കൽ കോഴ്സ് പ്രവേശന ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവേശനം ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് പ്രവേശന ഫീസ് ഓൺലൈൻ വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ അടയ്ക്കണം. 16 ന് വൈകിട്ട് നാലിന് മുമ്പായി കോളേജുകളിൽ എത്തി പ്രവേശനം നേടണം. ഇല്ലെങ്കിൽ അലോട്ട്മെന്റ് നഷ്ടമാകും. പ്രവേശനം നേടിയവരുടെ ലിസ്റ്റ് കോളേജ് പ്രിൻസിപ്പൽമാർ ഓൺലൈൻ വഴി പ്രവേശന പരീക്ഷാ കമ്മിഷണറെ അറിയിക്കണം.