img302007

തിരുവമ്പാടി: മുതിർന്ന കോൺഗ്രസ് നേതാവ് നന്ദാനശ്ശേരി കല്പകശേരി രാജേന്ദ്രമോഹൻ (എൻ.കെ.ആർ.മോഹനൻ, 74) നിര്യാതനായി.കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. പി.സിറിയക് ജോൺ മന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. ഒരു വർഷത്തോളമായി മണ്ണാർക്കാട്ട് താമസമായിരുന്നു.

ഭാര്യ: മഞ്ജുഭാഷിണി. മക്കൾ: പ്രിയദർശൻ (ദുബായ്), അനില ( ഹൈദരാബാദ്). മരുമക്കൾ: ദർശന പ്രിയദർശൻ, പ്രസൂൺ പ്രഭാകർ.