തിരുവനന്തപുരം : ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാർഡ് നമ്പർ 14), പുതുശേരി (വാർഡ് നമ്പർ 15), പുതിയ ഉച്ചകട (വാർഡ് നമ്പർ 16) എന്നീ വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ ഇളവുകൾ ഉണ്ടാകില്ല. സർക്കാർ മുൻനിശ്ചയിച്ച പരീക്ഷകൾ കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്തും.