class

കിളിമാനൂർ:കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതുമംഗലം ഗവ.എൽ.പി.എസിന്റെ ക്ലാസ് റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്.എ.ദേവദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിനി,സ്‌കൂൾ എച്ച്.എം അലക്സ്,മുൻ എച്ച്.എം ഷീല,വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.ലിസി,ഗീത മെമ്പർമാരായ എൻ.ലുപിത, കെ.രവി,എസ്.ഷാജുമോൾ എന്നിവർ പങ്കെടുത്തു.