മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് റിലീസായ മേനേ പ്യാർ കിയാ എന്ന ചിത്രത്തിൽ സൽമാൻഖാന്റെ നായികയായി അരങ്ങേറിയ ഭാഗ്യശ്രീ വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ താരത്തിന്റെ അമ്മ വേഷം അവതരിപ്പിച്ച് കൊണ്ടാണ് ഭാഗ്യശ്രീയുടെ തിരിച്ച് വരവ്.

പൂജാ ഹെഗ്‌ഡേ നായികയാകുന്ന പ്രഭാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് രാവിലെ 10 മണിക്ക് റിലീസ് ചെയ്യും.

ഹാസ്യതാരം പ്രിയദർശി മുഴനീള വേഷമവതരിപ്പിക്കുന്ന ഈ പീര്യഡ് ഡ്രാമയിൽ ബോളിവുഡ് താരം കുനാൽ റോയ് കപൂർ പ്രതിനായക വേഷത്തിലെത്തും. മുരളി ശർമ്മ, ബോളിവുഡ് താരം സച്ചിൻ ഖഡേക്കർ, തമിഴ് താരം സത്യൻ, എയർടെൽ മോഡൽ സാഷാ ഛത്രി എന്നിവരാണ് മറ്റഭിനേതാക്കൾ.

യു.വി. ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണകുമാറാണ്.

നടൻ ഹിമാലയദാസാനിയെ വിവാഹം കഴിച്ച ഭാഗ്യശ്രീ ഇപ്പോൾ ഭർത്താവിന്റെ കമ്പനിയായ സൃഷ്ടി എന്റർടെയ്‌ൻമെന്റിന്റെ പ്രൊമോട്ടറാണ്.