കൊവിഡ് - 19 മഹാമാരി കാലത്തെ ശുചീകരണത്തൊഴിലാളികളുടെ കഥ പറയുന്ന ഒപ്പം എന്ന ഹ്രസ്വചിത്രം ഇന്ന് രാവിലെ 10 മണിക്ക് മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. പ്രമുഖ ആക്ടിവിസ്റ്റായ ദയാബായിയുടെ ബയോപിക്കായ ദയാബായി എന്ന ബോളിവുഡ് ചിത്രമൊരുക്കിയ ശ്രീ വരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഒപ്പത്തിന്റെ വിവരണം നിർവഹിക്കുന്നതും മോഹൻലാലാണ്.നന്ദലാൽ കൃഷ്ണമൂർത്തി, രേണു സൗന്ദർ, ഹരിശ്രീ മാർട്ടിൻ, അജു തോമസ് എന്നിവരഭിനയിക്കുന്ന ഒപ്പത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രമോദ്. കെ. പിള്ളയാണ്.പിക്സൽ ക്യൂബ് നിർമ്മിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ആശയം സജീവ് സോമന്റേതാണ്. സംഗീതം: അരുൺ വിജയ്, എഡിറ്റർ : കപിൽ കൃഷ്ണ. മേയ്ക്കപ്പ് : പട്ടണം ഷാ.