d

കടയ്ക്കാവൂർ: ചരിത്രവും സംസ്കാരവും ഇടകലർന്ന തീരദേശത്തിന്റെ ചരിത്രസ്മൃതികളും പ്രകൃതി മനോഹാരിതയും ഉൾപ്പെടുത്തി കായലോര ടൂറിസം സാദ്ധ്യമാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് അധികൃതരുടെ അവഗണന. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തീരദേശ ടൂറിസത്തിന് രൂപം നൽകിയതെങ്കിലും പദ്ധതിയിലേക്ക് കടക്കാനായില്ല. മാറിവന്ന മന്ത്രിസഭയുടെ കാലത്ത് 2017ൽ മന്ത്രി രാജുവിന്റെ നേതൃത്വത്തിൽ എം.എൽ.എമാരും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടുന്ന ഒരുസംഘം കായലോര ടൂറിസത്തിന്റെ വികസന സാദ്ധ്യതകളെ കുറിച്ച് പഠിക്കാൻ പൊന്നുംതുരുത്തിൽ എത്തിയിരുന്നു. എത്രയുംവേഗം പദ്ധതി പ്രാവർത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും വർഷം നാല് കഴിഞ്ഞിട്ടും നടപടികൾ നീണ്ടുപോയി. പദ്ധതി അടിയന്തരമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്ത്, മുതലപ്പൊഴി, പെരുമാതുറ പാലം, വേളി തുടങ്ങിയവ ആസ്വദിച്ചുള്ള ബോട്ട് യാത്രയും കായലോര ടൂറിസത്തിന്റെ ഭാഗമാക്കാം.