തിരുവനന്തപുരം: ഭീമമായി വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ വില കുറയ്ക്കണമെന്നും,ആട്ടോ- ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ മേട്ടോർ വാഹന തൊഴിലാളികൾ സംസ്ഥാന വ്യാപകമായി പണി മുടക്കും.

ഐ.എൻ.ടി.യു.സിയും പങ്കെടുക്കുമെന്ന് മേട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് പി.ടി.പോളും ആട്ടോ,ടാക്സി തൊഴിലാളി യൂണിയൻ പ്രസിഡന്റ് വി.ആർ.പ്രതാപനും അറിയിച്ചു.ലോക്ക് ഡൗൺ, കണ്ടൈൻമെന്റ് പ്രദേശങ്ങളിൽ പണിമുടക്കുണ്ടാവില്ല.