contain

തിരുവനന്തപുരം: പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ രാവിലെ ഏഴുമണി മുതൽ 11 മണിവരെ പാൽ, പലചരക്ക്, റേഷൻ തുടങ്ങിയകടകൾക്ക് മാത്രം പ്രവർത്തിക്കാം. ഉച്ചയ്ക്ക് 12 വരെ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാം. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും. നഗരസഭയിലെ കണ്ടെയ്ൻമെന്റ് സോൺ പരിധിക്കുള്ളിൽ ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. എന്നാൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലും ബഫർ സോണുകളിലും പ്രവർത്തനം പാടില്ല. ആശുപത്രികൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തന അനുമതിയുണ്ട്. ട്രിപ്പിൾ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ അതേപടി തുടരും.