con-pta

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം കനപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്തിന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഓൺലൈൻ വഴിയാണ് യോഗം.

മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ സെക്രട്ടറിക്ക് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന ചോദ്യമുയർത്തിയാവും ആക്രമണം. അന്താരാഷ്ട്രമാനമുള്ള സാമ്പത്തിക തട്ടിപ്പായതിനാൽ കൊഫേപോസ നിയമപ്രകാരമുള്ള നടപടിയും ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ നീക്കേണ്ടിവന്നതോടെ സർക്കാരും ഇടതുപക്ഷവും പ്രതിരോധത്തിലേക്ക് വലിഞ്ഞെന്നും പ്രതിപക്ഷം കരുതുന്നു.

കേസിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം സ്വമേധയാ നിർദ്ദേശിക്കുകയോ സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെടുകയോ വേണം. ബി.ജെ.പി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ട്രേഡ് യൂണിയൻ നേതാവ് സംശയമുനയിലായ സ്ഥിതിക്ക് ബി.ജെ.പി ഒരു പരിധിക്കപ്പുറത്തേക്ക് നീങ്ങില്ലെന്ന് കോൺഗ്രസ് കരുതുന്നു. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പിയെയും ഇടതുപക്ഷത്തെയും ഒരുപോലെ സമ്മർദ്ദത്തിലാക്കാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

ഐ.ടി വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലായിരിക്കെ അവിടെ നടക്കുന്ന നിയമനത്തിൽ അദ്ദേഹത്തിന് അറിവില്ലാതെ പോകുന്നതെങ്ങനെയെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു. സമഗ്രാന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കത്തയച്ചതും പുകമറ സൃഷ്ടിക്കാനാണെന്നാണ് വാദം.

വരും ദിവസങ്ങളിൽ വിവിധ പോഷക സംഘടനകളെയടക്കം നിരത്തി സമരങ്ങൾ ശക്തമാക്കാനാകും രാഷ്ട്രീയകാര്യസമിതി നിർദ്ദേശിക്കുക. തിരഞ്ഞെടുപ്പ് വർഷത്തിൽ കിട്ടിയ ഏറ്റവും ശക്തമായ ആയുധമായി സ്വർണ വിവാദത്തെ അവർ കാണുന്നു.

യു.​ഡി.​എ​ഫ്.​ ​അ​ടി​യ​ന്ത​ര​ ​യോ​ഗം​ ​തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം​:​ ​യു.​ഡി.​എ​ഫ് ​ഏ​കോ​പ​ന​സ​മി​തി​യു​ടെ​ ​അ​ടി​യ​ന്ത​ര​ ​യോ​ഗം​ ​ഈ​ ​മാ​സം​ 13​ന് ​രാ​വി​ലെ​ 10​ ​മ​ണി​ക്ക് ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​ ​ചേ​രു​മെ​ന്ന് ​ക​ൺ​വീ​ന​ർ​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​അ​റി​യി​ച്ചു.