ആറ്റിങ്ങൽ: സ്വന്തമായി പ്രാദേശിക തലത്തിൽ ക്വാറന്റൈൻ സൗകര്യമൊരുക്കി ആറ്റിങ്ങൽ നഗരസഭ. ക്വാറന്റൈൻ സംവിധാനമില്ലാത്ത ചില പ്രവാസികളെ നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചതിനെ തുടർന്നാണ് സ്വന്തമായി ക്വാറന്റൈൻ സൗകര്യമൊരുക്കാൻ നഗരസഭ തീരുമാനിച്ചത്. ശ്രീപാദം സ്‌റ്റേഡിയത്തിലെ സ്പോർട്സ് ഹോസ്റ്റലിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുള്ളത്. ക്വാറന്റൈൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് നഗരസഭാ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായും ചെയർമാൻ എം. പ്രദീപ് അറിയിച്ചു. ഫോൺ : 9847115669, 6282166671.