lockdown

തിരുവനന്തപുരം: ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ആയിരം രൂപ പിഴയീടാക്കും. നിയന്ത്രണം ലംഘിച്ച് ധർണയും മറ്റ് കൂടിച്ചേരലുകളും സംഘടിപ്പിച്ചാലും ആയിരം രൂപ പിഴയൊടുക്കണം. നിയമലംഘനങ്ങൾക്ക് പൊലീസുദ്യോഗസ്ഥർക്ക് പിഴയീടാക്കാനാവുന്ന വ്യവസ്ഥകളുൾപ്പെടുത്തിയുള്ള പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ ഭേദഗതി പ്രകാരം പിഴത്തുക വിജ്ഞാപനം ചെയ്ത് ഉത്തരവിറക്കി. പൊതുസ്ഥലം, റോഡ്, നടപ്പാത എന്നിവിടങ്ങളിൽ തുപ്പിയാൽ 200 രൂപ പിഴയീടാക്കും. ആവർത്തിച്ചാൽ നിയമനടപടി നേരിടേണ്ടി വരും. വിവാഹച്ചടങ്ങിൽ നിയന്ത്രണം ലംഘിച്ചാൽ 1500 രൂപ വരെയും, ശവസംസ്കാരച്ചടങ്ങുകളിൽ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 700 രൂപ വരെയുമാണ് പിഴ. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതിരിക്കുകയും, സാമൂഹ്യ അകലം പാലിക്കാതിരിക്കുകയും ചെയ്താൽ 200 രൂപ പിഴയൊടുക്കണം.

മറ്റ് പിഴകളുടെ നിരക്ക്:

-ലോക്ക് ഡൗൺ നിയമലംഘനം- 200

- നിയന്ത്രിതമേഖലകളിലേക്ക് കടക്കുന്നതും പുറത്ത് പോകുന്നതും- 200

- പൊതു, സ്വകാര്യ ട്രാൻസ്പോർട്ട് വാഹനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ച് നിരത്തിലിറക്കൽ- 2000

- നിയന്ത്രണങ്ങൾ ലംഘിച്ച് പൊതുചടങ്ങുകൾ, വിവാഹ, മത ചടങ്ങുകൾ, ശവസംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കൽ- 500

-സ്കൂളുകൾ, ഓഫീസുകൾ, കടകൾ, മാളുകൾ, മറ്റ് ആളുകൾ കൂടിച്ചേരാൻ സാദ്ധ്യതയുള്ള

സ്ഥലങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്നാൽ- 500

- അതിഥി തൊഴിലാളികൾക്കുള്ള നിയന്ത്രണം ലംഘിക്കൽ- 500

- വിവാഹം ചടങ്ങിലെ ചട്ടലംഘനം- 1000

-ശവസംസ്കാര ചടങ്ങിലെ ചട്ടലംഘനം- 200

-കടകളും വാണിജ്യസ്ഥാപനങ്ങളും സംബന്ധിച്ച ചട്ടലംഘനം- 500

- കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ ലംഘനം- 1000

-അന്തർസംസ്ഥാന സ്റ്റേജ് കാര്യേജ് വാഹനമിറക്കൽ- 5000