madavoor

മടവൂർ എം.എൻ. ലക്ഷം വീട് കോളനിയിലെ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി. ജോയ് എം.എൽ.എ നിർവഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത എന്നിവർ സമീപം

കിളിമാനൂർ: മടവൂർ എം.എൻ ലക്ഷംവീട് കോളനിക്കാരുടെ കുട്ടികൾക്കായി പുതിയ അങ്കണവാടി കെട്ടിടം ഒരുങ്ങുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ മടവൂർ എട്ടാം വാർഡിലെ ഒന്നാം നമ്പർ അങ്കണവാടിക്കാണ് കെട്ടിടം ഒരുങ്ങുന്നത്.വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് പുത്തൻ കെട്ടിടം ഒരുക്കണമെന്നത് കോളനിക്കാരുടെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി ഫണ്ടിൽ നിന്ന് പന്ത്രണ്ട് ലക്ഷം രൂപയാണ് വകയിരുത്തിയത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനകർകമ്മം വി.ജോയി എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ടി.ബേബിസുധ, ബ്ലോക്ക് മെമ്പർ സുരജാ ഉണ്ണി, എൻ. ലീന, തുടങ്ങിയവർ സംസാരിച്ചു. മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. എസ്. രജിത സ്വാഗതവും ജംലാറാണി നന്ദിയും പറഞ്ഞു.