തിരുവനന്തപുരം:കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഒരു ഗവേഷണ പദ്ധതിയിൽ യംഗ് പ്രഫഷണൽ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ എസ്.സി/എസ്.ടി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് യംഗ് പ്രഫഷണൽ 1, യംഗ് പ്രഫഷണൽ 2 എന്നീ തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്. ബിരുദമോ ഡിപ്ലോമയോ ആണ് യംഗ് പ്രഫഷണൽ 1 നുള്ള യോഗ്യത. എം.എഫ്.എസ്.സി അല്ലെങ്കിൽ മാരികൾച്ചർ, മറൈൻ ബയോളജി, അക്വാകൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷറീസ്, സുവോളജി എന്നീ വിഷയങ്ങളിൽ എം.എസ്‌സി. അല്ലെങ്കിൽ എൻജിനിയറിംഗ്, ടെക്‌നോളജി, വെറ്ററിനറി സയൻസ് ബിരുദം എന്നിവയാണ് യോഗ്യത. അപേക്ഷ 13ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി gangothri300@gmail.com ലേക്ക് ഇമെയിൽ ചെയ്യണം. വിശദ വിവരങ്ങൾക്ക് : www.cmfri.org.in. ഫോൺ 9895567454.