കൊച്ചി: കൊവിഡിന്റെയും, സ്വർണ്ണ തട്ടിപ്പിന്റെയും മറവിൽ കേരളത്തിൽ വൻതോതിൽ നിയമവിരുദ്ധ പാറഖനനം നടക്കുന്നുയെന്ന് പ്രകൃതിസംരക്ഷണ വേദി. തുടർച്ചയായി രണ്ടു ദിവസം മഴ പെയ്താൽ ഖനനം പാടില്ല, പാറ കെട്ടിലെ കുഴികൾ'മണ്ണിട്ട് മൂടണം, പാറകളെ വളരാൻ അനുവദിക്കണം, എന്നിവയാണ് കേന്ദ്ര നിയമങ്ങൾ. മഴക്കാലത്ത് ഖനനങ്ങൾ നിരോധിക്കുകയോ നിയന്ത്രണ വിധേയമാക്കുകയോ ചെയ്യണമെന്ന് പ്രക്രതി സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് എം.എൻ ജയചന്ദ്രൻ, ഏലൂർ ഗോപിനാഥ് ,പി സുധാകരൻ, അ.ഭ.ബിജു, സാബു ശാന്തി എന്നിവർ ആവശ്യപ്പെട്ടു.