photo
നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ മാർച്ച് കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.ആനാട് ജയൻ,ആനാട് സുരേഷ്,അഡ്വ.മുജീബ് തുടങ്ങിയവർ സമീപം

നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പട്ടികജാതി - പട്ടികവർഗസഭ ജില്ലാ പ്രസിഡന്റുമായ ആറാംപള്ളി വിജയരാജിനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി.പി.എം ഏരിയ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ നേതൃത്വത്തിൽ മാർച്ച് നടന്നത്. കച്ചേരി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് സത്രംമുക്കിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഉന്തും തള്ളുമായതോടെ മെമ്പർമാർ റോഡിൽ കുത്തിയിരുന്നു. കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.അരുൺകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല,വിജയരാജ്, അക്ബർഷാ, ഷീബാബീവി, പുത്തൻപാലം ഷഹീദ്, മൂഴി സുനിൽ, സിന്ധു, പ്രഭ, അഡ്വ. മുജീബ്, കെ.ജെ ബിനു,ടി.അർജുനൻ എന്നിവർ സംസാരിച്ചു. അറസ്റ്റ് ചെയ്ത അംഗങ്ങളെ ജാമ്യത്തിൽ വിട്ടു.