sayigram

മുടപുരം: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്- കേരളയുടെ തോന്നയ്ക്കൽ സായി ഗ്രാമത്തിന് സമീപമുള്ള കണ്ടുകൃഷി പാടത്ത് ഒരേക്കർ കൃഷി സ്ഥലം പാട്ടത്തിനെടുത്ത് തുടർച്ചയായ നാലാം വർഷവും ഞാറുനടീൽ മഹോത്സവം നടത്തി. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, മംഗലാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലാപുരം ഷാഫി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇളമ്പ ഉണ്ണികൃഷ്ണൻ, ബി. ജയചന്ദ്രൻനായർ കണ്ടുകൃഷി എന്നിവർ പങ്കെടുത്തു.

ഈ വയലിൽ നിന്നും നെൽകൃഷിയിലൂടെ ലഭിക്കുന്ന അരിയാണ് സായിഗ്രാമത്തിലെ സായി നാരായണാലയത്തിൽ പാചകത്തിന് ഉപയോഗിക്കുന്നത്. ദിനംപ്രതി 1000 ആളുകളാണ് സായിഗ്രാമത്തിലെ സായി നാരായണാലയത്തിൽ നിന്നും ഭക്ഷണം കഴിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പത്തേക്കർ വയലിൽ നെൽകൃഷി ചെയ്യണമെന്നാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നത്. ഇതുവരെ മൂന്നേക്കർ വയലിൽ നെൽകൃഷി ചെയ്തതായി ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ .കെ.എൻ. ആനന്ദകുമാർ അറിയിച്ചു.