venjaramoodu

വെഞ്ഞാറമൂട്: സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്ന സർക്കാർ സംവിധാനത്തിനെതിരെ, മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെമ്പായത്ത് യൂത്ത് കോൺഗ്രസ് ധർണ നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പള്ളിക്കൽ നസീറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സർ വെമ്പായം,കെ.എ. ഹാഷിം, ഇർഷാദ് അൽറഫ, ലിസി, കുന്നട അജി, ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.