കാട്ടാക്കട: തിരുവനന്തപുരം എയർപ്പോർട്ടിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കള്ളക്കടത്ത് നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആമച്ചൽ മണ്ഡലം കോൺഗ്രസ് കുച്ചപ്പുറത്ത് നടത്തിയ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചുള്ള പ്രതിഷേധ പ്രകടനം കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് ഉദ്ഘാടനം ചെയ്തു. ആമച്ചൽ മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൊറ്റംപള്ളി സനൽ, ഷൈൻജോസ്, ഡാനിയേൽ പാപ്പനം, ജയദാസ്, രവി തലക്കോണം, പ്രമോദ് തലക്കോണം, ബൈജു തലക്കോണം, സന്തോഷ് അമ്പലത്തിൻകാല, ഷാഫി ആമച്ചൽ, ജഹാൻ ആമച്ചൽ എന്നിവർ സംബന്ധിച്ചു.