poonthura

മലയിൻകീഴ് : പൂന്തുറ നിന്ന് സുരക്ഷ തേടി പേയാടുള്ള ബന്ധുവീട്ടിലെത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുൻപ് പൂന്തുറ നിന്നെത്തിയ 18, 16 വയസുള്ള പെൺകുട്ടികളും 9 വയസുള്ള ആൺകുട്ടിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൂന്തുറയിലെ വീട്ടിൽ നിന്ന് ബന്ധുവീടായ പേയാട് തച്ചോട്ട്കാവ് കുന്നിൻമുകളിലെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കുട്ടികളുടെ പൂന്തുറയിലുള്ള മാതാപിതാക്കളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പോസിറ്റീവായിരുന്നു. തുടർന്ന് കുട്ടികളെയും പരിശോധിക്കുകയായിരുന്നു. അപ്പൂപ്പനെയും അമ്മൂമ്മയെയും പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. കുട്ടികളെ മൂന്ന് പേരെയും മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ച ശേഷം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റി. കുന്നിൻമുകൾ വീട്ടിലുള്ള രണ്ട് പേരും നിരീക്ഷണത്തിലാണ്.