കൊച്ചി: വ്യാപാരികൾ ജി.എസ്.ടി, ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള തീയതി നീട്ടണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. സമയത്ത് നികുതി അടച്ചില്ലെങ്കിൽ വലിയ തുക പിഴയും പലിശയായും അടക്കേണ്ടി വരുമെന്ന ഭീതിയിലാണ് വ്യാപാരികൾ. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സോണുകൾ തിരിച്ചുള്ള ലോക്ക് സൗൺ മൂലം കടകൾ തുറക്കാൻ സാധിക്കുന്നില്ല. പൊതുവായി തീയതി നീട്ടുന്നതിനുള്ള നടപടികൾ സർക്കാരും വിവിധ വകുപ്പുകളും സ്വീകരിക്കണമെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം വിപിനും ആവശ്യപ്പെട്ടു.