വർക്കല: വർക്കല ഗവ. എൽ.പി.ജി സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിച്ചു. മന്ത്റി മെഴ്സിക്കുട്ടിഅമ്മ അദ്ധ്യക്ഷയായിരുന്നു. സംസ്ഥാനത്ത് നാല് ഫിഷറീസ് സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 25 കോടിയും മറ്റു സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ 40 കോടി രൂപയും 3062 മത്സ്യത്തൊഴിലാളികൾക്ക് വീടും ഭൂമിയും നൽകുവാൻ പുനർഗേഹം പരിപാടിയും 800 കുട്ടികൾക്ക് സ്കൂളിൽ പോകാൻ സൈക്കിളുകളും സ്കൂളുകളിൽ മികച്ച കളിസ്ഥലവും കായികാദ്ധ്യാപകരെയും നിയമിച്ചതായും മുഖ്യമന്ത്റി പറഞ്ഞു. അഡ്വ. വി.ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീതാഹേമചന്ദ്രൻ, ഷിജിമോൾ, ഡി.ഇ.ഒ ജയസിന്ധു, എ.ഇ.ഒ ബിന്ദു.ആർ, ഹെഡ്മാസ്റ്റർ എം.ബൈജു, പി.കെ. ഷേക്ക് പരീദ്, സാജു.പി.എം തുടങ്ങിയവർ സംബന്ധിച്ചു.