തിരുവനന്തപുരം: ഭക്തർക്ക് പ്രവേശനമില്ലെങ്കിലും ക്ഷേത്രങ്ങളിൽ രാമായണ മാസാചരണ ചടങ്ങുകൾ 16 ന് തുടങ്ങും. കൊട്ടാരക്കര വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിലാണ് രാമായണ മാസാചരണത്തിന്റെ ഔദ്യോഗിക തുടക്കം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അടക്കമുള്ള ചുരുക്കംപേർ മാത്രമാകും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കുക. എല്ലാ ക്ഷേത്രങ്ങളിലും രാമായണപാരായണം നടക്കുമെങ്കിലും മറ്റുചടങ്ങുകൾ ഉണ്ടാകില്ല.

ശബരിമല നട 15 ന് തുറക്കും

കർക്കടക മാസ പൂജയ്ക്ക് ശബരിമല നട 15 ന് വൈകിട്ട് 5 മണിക്ക് തുറക്കുമെങ്കിലും അവിടെയും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. 16 നാണ് കർക്കടകം ഒന്ന്. 20 വരെയാണ് മാസപൂജ.