തിരുവനന്തപുരം:സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ സ്കൂളുകൾക്ക് മികച്ച വിജയം.
വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ 100 ശതമാനം വിജയം നേടി. 309 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 308 വിദ്യാർത്ഥികൾ ഫസ്റ്ര് ക്ലാസ് നേടി.ഇതിൽ 235 പേർക്ക് ഡിസ്റ്റിംഗ്ഷനുണ്ട്. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ഗൗരിപ്രിയ എം.ആർ 98.6 ശതമാനം മാർക്കോടെ സ്കൂളിൽ ഒന്നാമതെത്തി. സയൻസിൽ അപർണ (98.2%), കൊമേഴ്സിൽ വർഷ എ.എസ് (97.4%) എന്നിവരും ഒന്നാമതെത്തി. നാലാഞ്ചിറ സർവോദയ സെന്റർ വിദ്യാലയം നൂറ് മേനി വിജയം നേടി. പരീക്ഷയെഴുതിയ 132 വിദ്യാർത്ഥികളിൽ 109 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ശ്രേയ സൂസൻ മാത്യു (99.6%) സ്കൂളിൽ ഒന്നാമതെത്തി. ഹ്യുമാനിറ്റീസിലെ തന്നെ അഞ്ജന എ (98.4%), സയൻസ് വിഭാഗത്തിൽ അനഘ വിശ്വനാഥ് (98%), വൈഷ്ണവ് (97.8%) മാർക്കും നേടി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ സയൻസിൽ മയൂഖ എസ്. ലക്ഷ്മി 97.6 ശതമാനവും കൊമേഴ്സിൽ നക്ഷത്ര എസ്.പി 98 ശതമാനം, ഹ്യുമാനിറ്റീസിൽ ആദിത്യ ചന്ദ്രൻ 97.8 ശതമാനം, കൃഷ്ണ എം 97.8 ശതമാനം മാർക്കോടോ സ്കൂൾ ടോപ്പർമാരായി.
മൺവിള ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂൾ നൂറു മേനി വിജയം നേടി. പരീക്ഷയെഴുതിയ 46 വിദ്യാർത്ഥികളിൽ 39 പേർ ഡിസ്റ്റിംഗ്ഷനും 7 പേർ ഫസ്റ്റ് ക്ലാസും നേടി. ഹ്യുമാനിറ്റീസ് സ്ട്രീമിൽ 96.4 ശതമാനം മാർക്ക് നേടിയ സാന്ദ്ര എ.കെ ആണ് സ്‌കൂൾ ടോപ്പർ. ബയോളജിയിൽ ഹൈഫ സക്കീർ, കൊമേഴ്‌സിൽ ആദിത്യൻ .ഡി.എസ്, കമ്പ്യൂട്ടർ സ്ട്രീമിൽ സിദ്ധാർത്ഥ് .ഡി എന്നിവർ ഒന്നാമതെത്തി.
ആറ്രുകാൽ ചിന്മയ വിദ്യാലയ 100 ശതമാനം വിജയം നേടി. 99 ശതമാനം മാർക്കോടെ പ്രിഥ്വി ഒന്നാം സ്ഥാനവും 97 ശതമാനം മാർക്കോടെ തേജസ്വിനി രണ്ടാം സ്ഥാനവും 96.8 ശതമാനം മാർക്കോടെ ഉത്തര മുരളി മൂന്നാം സ്ഥാനവും നേടി. 83 പേർ പരീക്ഷയെഴുതിയതിൽ 76 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. പേയാട് കാർമൽ സ്കൂളിൽ പരീക്ഷയെഴുതിയ 30 വിദ്യാർത്ഥികളിൽ 19 പേർക്കും ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ബാക്കി കുട്ടികൾ ഫസ്റ്റ് ക്ലാസ് നേടി. സയൻസ് സ്ട്രീമിൽ റോഷ്ണി വർഗീസ്, അക്ഷര, ഹന്ന എന്നീ വിദ്യാർത്ഥികൾ 95 ശതമാനം മാർക്കും കൊമേഴ്സിൽ ദേവിക എല്ലാ വിഷയങ്ങൾക്കും എ വണ്ണും നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി.
ആർമി വെൽഫെയർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാങ്ങോട് ആർമി പബ്ലിക് സ്‌കൂളും മികച്ച വിജയം നേടി.42 വിദ്യാർത്ഥികളിൽ 40 പേർക്ക് ഡിസ്റ്റിംഗ്ഷനും, 2 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.13 കുട്ടികൾ 95
ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങി.സയൻസ് വിഭാഗത്തിൽ ദേവിക അജിത്ത് (97.4%), കോമേഴ്‌സിൽ സുനിൽ ജോൺ (96.6%), ഹ്യൂമാനിറ്റീസിൽ ഐശ്വര്യ (95.2%) എന്നിവർ ഒന്നാമതെത്തി. നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയയിൽ 98 കുട്ടികൾ പരീക്ഷയെഴുതിയതിൽ 86 പേർ ഡിസ്റ്റിംഗ്ഷൻ നേടി. സയൻസ് വിഭാഗത്തിൽ ആകാശ് ബ്രിജേഷ് 97 ശതമാനവും കൊമേഴ്സിൽ ജോബ് സാം ബെഞ്ചമിൻ 96.2 ശതമാനവും മാർക്കോടെ ഒന്നാമതെത്തി.
കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂളിന് നൂറുശതമാനം വിജയം സയൻസിൽ 486 മാർക്ക് വാങ്ങി പ്രത്യുഷ് .പി.എസ് സ്‌കൂളിൽ ഒന്നാമതും കോമേഴ്‌സിൽ 485 മാർക്ക് വാങ്ങി സൂര്യനാരായണൻ രണ്ടാമതും എത്തി. 43 പേർ പരീക്ഷ എഴുതിയതിൽ 28പേർക്ക് 80 ശതമാനത്തിന് മുകളിൽ മാർക്കും 38പേർക്ക് ഡിസിസ്റ്റിംഗ്ഷനും ലഭിച്ചു.
പള്ളിപ്പുറം മോഡൽ പബ്ലിക് സ്‌കൂളിലെ 30പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.സയൻസ് വിഭാഗത്തിൽ അൽഫിയ എസ് (97%), കോമേഴ്‌സ് വിഭാഗത്തിൽ വർഷ (99%), ഹുമാനിറ്റീസ് വിഭാഗത്തിൽ വീണ (97%) എന്നിവർ ഒന്നാംസ്ഥാനം നേടി.
പള്ളിപ്പുറം കേന്ദ്രീയവിദ്യാലയത്തിനും നൂറുശതമാനം വിജയം. 86പേരിൽ 69 പേർക്ക് ഡിസ്റ്റിംഗ്ഷനുണ്ട്.