തിരുവനന്തപുരം: ഓൺലൈൻ സേവനങ്ങൾ ലോക്ക് ഡൗൺ കാലത്ത് വില്ലേജ് ഓഫീസുകളിലെ വരുമാനത്തിന് തുണയായി. നാട്ടുകാർക്ക് സേവനം ലഭിക്കുകയും ചെയ്തു.

മാർച്ച് അവസാനം മുതൽ ജൂലായ് 9 വരെ റവന്യൂ വകുപ്പിലെ ഓൺലൈൻ പേയ്മെന്റ് വഴി ലഭിച്ചത് 18 കോടി 79ലക്ഷം രൂപ.വില്ലേജ് ഓഫീസുകളിൽ നേരിട്ട് പണമായി നൽകിയത് 46 കോടി 69 ലക്ഷം രൂപ. വില്ലേജ് ഓഫീസുകളിലെ ഇ.പോസ് യന്ത്രം വഴി ശേഖരിച്ചത് 5 കോടി 45 ലക്ഷം രൂപ.

2016 മുതൽ പോക്കുവരവും ഓൺലൈനായി നടത്തുന്നുണ്ട്. 24 സർട്ടിഫിക്കറ്രുകളാണ് വില്ലേജ് ഓഫീസുകളിൽ നിന്ന് നൽകുന്നത്. ഇതെല്ലാം ഓൺലൈൻ വഴി ലഭ്യമാണ്. ജാതി സർട്ടിഫിക്കറ്ര്, വരുമാന സർട്ടിഫിക്കറ്ര്, കൈവശാവകാശ സർട്ടിഫിക്കറ്ര്, ഡോമിസിൽ സർട്ടിഫിക്കറ്ര്, നേറ്രിവിറ്റി, ഫാമിലി മെമ്പർ സർട്ടിഫിക്കറ്ര്, ലീഗൽ ഹെയർ, വിധവാ, ലൈഫ് സർട്ടിഫിക്കറ്റ് തുടങ്ങിയവയയെല്ലാം ഇതിൽപെടും. ചില സർവകലാശാലകൾ അവരുടെ പ്രത്യേക ഫോറത്തിൽ ഒപ്പിട്ടു നൽകണമെന്നു പറയുന്നവ മാത്രമാണ് ഓൺലൈനായി നൽകാൻ കഴിയാത്തത്.

റവന്യൂ വകുപ്പിന്റെ എം.കേരളാ ആപ്പ് വഴിയും പണമടയ്ക്കാം. പരാതിയുണ്ടെങ്കിൽ റവന്യൂ മിത്ര വഴി ( lrd.kerala.gov.in)യും നൽകാം.