തൃശൂർ: പോസ്റ്റ് ഓഫീസ് റോഡിൽ ഫ്‌ളക്‌സ് ബോർഡ് അഴിക്കുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് ബംഗാൾ തൊഴിലാളി ആശിഷ് മൊണ്ടൽ (52) മരിച്ചു. ഫ്‌ളക്‌സ് ഉറപ്പിച്ചിരുന്ന ഇരുമ്പുപാത്തി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞാണ് അപകടം. ഇരുമ്പുപാത്തിയുടെ ഒരു ഭാഗം തൊഴിലാളിയുടെ കൈയിലായിരുന്നു. പോസ്റ്റ് ഓഫീസ് റോഡിലെ ഒരു കടയുടെ ടെറസിൽ നിന്നായിരുന്നു ഫ്‌ളെക്‌സ് അഴിച്ച ത്. ഫയർഫോഴ്‌സാണ് തൊഴിലാളിയെ വൈദ്യുതി ലൈനിൽ നിന്നു മാറ്റിയത് . കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃ‌തദേഹം.