തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് യു. എൽ.സി.സി.എസിന്റെ കീഴിലുള്ള യു.എൽ എഡ്യൂക്കേഷൻ, വിദ്യാഭ്യാസ സ്‌കിൽ വികസന പങ്കാളിത്തപദ്ധതി നടപ്പാക്കുന്നു. എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, ആർട്സ് സയൻസ് കോളേജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇതിലൂടെ അവരുടെ തൊഴിൽ ലഭ്യതാ മികവ് വർദ്ധിപ്പിക്കുന്നതിനൊപ്പം മികച്ച പ്ലേസ്‌മെന്റിനുള്ള അവസരവും ലഭിക്കും.
ടെക്‌നീഷ്യൻ സൂപ്പർവൈസറി, മാനേജീരിയൽ മേഖലകളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എൽ.എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.ടി.പി സേതുമാധവൻ പറഞ്ഞു. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും: uleducation.ac .in, ഫോൺ : 9048623456.