chennithala

തിരുവനന്തപുരം: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഐ.ടി വകുപ്പിൽ നൂറോളം പിൻവാതിൽ നിയമനങ്ങൾ നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അമേരിക്കൻ പൗരത്വമുള്ള ഒരു വനിതയെ കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ നിയമിച്ചിരിക്കുകയാണെന്നും ഇത് എങ്ങനെയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു.എസിൽ സ്വന്തമായി കമ്പനിയുള്ള ഇവരെ ഒരു ചട്ടവും പാലിക്കാതെയാണ് സീനിയർ ഫെലോയാക്കിയത്. ആയിരക്കണക്കിന് യോഗ്യതയുള്ളവരെ തള്ളിക്കളഞ്ഞ് തങ്ങളുടെ ഇഷ്ടക്കാരെ ഐ.ടി വകുപ്പിനു കീഴിൽ പിൻവാതിലിലൂടെ വൻശമ്പളത്തിലാണ് നിയമിക്കുന്നത്. എം.ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.