viswas-

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐ.ടി സെക്രട്ടറി തസ്തികകളിൽ എം.ശിവശങ്കറിന് പകരം സർക്കാർ നടത്തിയ നിയമനങ്ങളിൽ മുതിർന്ന ഐ.എ.എസുകാർക്ക് അതൃപ്തിയുണ്ടെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത അറിയിച്ചു. ഈ തസ്തികകളിൽ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരെ മുതിർന്ന ഉദ്യോഗസ്ഥരാരും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.