കല്ലറ : തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പെരുംതുരുത്ത് ചിറയിൽ ജെയിംസിന്റെ മകൻ ആൽബിൻ (14) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് കൂട്ടുകാർക്കും സഹോദരനും ഒപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം മുട്ടുച്ചിറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ജെസ്സി. സഹോദരൻ: ജിബിൻ. സഹോദരി: മെറിൻ.