കാഞ്ഞാണി: കണ്ടശ്ശാംകടവ് താനാ പാടത്ത് ജയന്തി റോഡിൽ കുരുതുകുളങ്ങര ജോസിനെയും മകൻ ജെറോമിനെയും വീട് കയറി ആക്രമിച്ച കേസിൽ ഒമ്പത് പ്രതികളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ കുളങ്ങര വീട്ടിൽ സന്തോഷ്, കരുവത്ത് കണ്ണൻ, ചക്കാമഠത്തിൽ വികാസ്, തിരുത്തിയിൽ അജിത്ത് കുമാർ, മഞ്ഞളി സലിൻ, വാലപറമ്പിൽ സുധീഷ് എന്ന കണ്ണാപ്പു, കളരിക്കൽ വിഷ്ണു, വാത്തിയത്ത് മൃദുൽ മോഹൻ, തോപ്പിൽ സനീഷ് എന്നിവരെയാണ് അന്തിക്കാട് എസ്.എച്ച്.ഒ: പ്രശാന്ത് ക്ലിന്റ്, എസ്.ഐ: കെ.എസ്. സുശാന്ത്, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ സജയൻ, സോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജൂൺ 23നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്.