പാറശാല: പാറശാല താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടിയതും കാഷ്വാലിറ്റി, ഇ.സി.ജി, ലാബുകൾ എന്നിവിടങ്ങളുമായി ബന്ധപ്പെട്ടവരുമായ 26 പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ച് പരിശോധനക്കായി അയയ്ക്കുകയും തുടർന്ന് അവരവരുടെ വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ നിർദ്ദേശിക്കുകയുമായിരുന്നു.ആശുപത്രിയിലെ ഇ.സി.ജി ടെക്‌നീഷ്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു നടപടി.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തി ഇ.സി.ജി റിപ്പോർട്ട് എടുത്തവരും എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരും ഉടൻതന്നെ ആരോഗ്യ പ്രവർത്തകരെയോ പാറശാല ഗവ.ആശുപത്രിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലോ എത്തി റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.