തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലായ് 16ന് നിശ്ചയിച്ചിരിക്കുന്ന കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം ശക്തമാവുന്നു.
എന്നാൽ, പരീക്ഷാ തിയതിയിൽ ഇതുവരെ മാറ്റം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
എല്ലാ മുൻകരുതലുകളും സ്വീകരിച്ചാവും പരീക്ഷ നടത്തുക.. തീയതി ഇനിയും നീട്ടുന്നത് കുട്ടികൾക്ക് മാനസിക സമ്മർദ്ദമുണ്ടാക്കും. ഏപ്രിൽ 20,21 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് ജൂലായ് 16ലേക്ക് മാറ്റിയത്. രാവിലെയും വൈകിട്ടുമായാണ് പരീക്ഷ.
അതേ സമയം,അഖിലേന്ത്യാ പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ., നീറ്റ് എന്നിവ സെപ്തംബറിലേക്ക്
മാറ്റിയിട്ടുണ്ട്. കേരള എൻട്രൻസ് മാറ്റണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളിലടക്കം മാതാപിതാക്കളും കുട്ടികളും രംഗത്തെത്തി. തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണാണ്. കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സ്ഥിതി ഗുരുതരമാണ്. .