വെഞ്ഞാറമൂട് :വെമ്പായത്തുണ്ടായ സി. പി. എം -എസ്. ഡി. പി. ഐ. സംഘർഷത്തെ തുടർന്ന് കഴിഞ്ഞ 8 ന് രാത്രി കൊപ്പത്ത് ബുള്ളറ്റ് ബെെക്കിൽ സഞ്ചരിക്കുകയായിരുന്ന വെമ്പായം മണ്ണാംവിള ഷംന മൻസിലിൽ ഷിഹാബ് ബാബു (30) നെയും സുഹൃത്ത് നിതിൻ ശങ്കറെയുംആക്രമിച്ചതിലെ 4 പ്രതികളെ അറസ്റ്റ് ചെയ്തു.വെമ്പായം കുതിരകുളം മുക്കോലക്കൽ കടയിൽ വീട്ടിൽ അജ്മൽ (24), ആർഷിദ് മൻസിലിൽ ആർഷിദ്ഖാൻ (18) , വെമ്പായം മേലെ തേക്കട ജന്നത്ത് വീട്ടിൽ അൻസർ (35), കുതിരകുളം മണ്ണാംവിള ഇഷ്ക് വീട്ടിൽ മുഹമ്മദ് അലി. എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്തത്. 8 പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി.