dharna

കിളിമാനൂർ:സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പഴയകുന്നുമ്മൽ,അടയമൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഴയകുന്നുമ്മൽ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എൻ.സുദർശനൻ ഉത്ഘാടനം ചെയതു.പഴയ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അടയമൺ എസ് .മുരളീധരൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി മാരായ എ.ഷിഹാബുദ്ദീൻ ഹാബുദ്ദീൻ,പി.സോണാൾജ്,എൻ.ആർജോഷി,അടയമൺ മണ്ഡലം പ്രസിഡന്റ് എൻ.നളിനാക്ഷൻ,നളിനൻ,ബ്ലോക്ക് ഭാരവാഹികളായ ചെറുനാരകംകോട് ജോണി,രാജേന്ദ്രൻ,ശ്യാം നാഥ്,ഷെമിം,ഹരി ശങ്കർ,യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആയ ആദേഷ്,സിബി എന്നിവർ പങ്കെടുത്തു സംസാരിച്ചു.