prabhas

പ്രഭാസിന്റെ സിനിമാ ജീവിതത്തിൽ നാഴികക്കല്ലായ ചിത്രമാണ് ബാഹുബലി. നാല് വർഷങ്ങൾക്ക് മുൻപ് ജൂലായ് പത്തിനാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്തത്.ഇന്നലെ ചിത്രം റിലീസായതിന്റെ നാലാം വാർഷികദിനത്തിൽ പ്രഭാസിന്റെ പുതിയ ചിത്രമായ രാധേ ശ്യാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.പൂജാ ഹെഗ്‌ഡേയാണ് ചിത്രത്തിൽ പ്രഭാസിന്റെ നായിക.

യു.വി. ക്രിയേഷൻസും ഗോപീകൃഷ്ണ മൂവീസും ചേർന്ന് നിർമ്മിച്ച് രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേ ശ്യാം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിൽ റിലീസ് ചെയ്യും. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.