kerala-school-teachers-mo

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസിൽ അറബിക്, സംസ്‌കൃതം, ഉറുദു ഭാഷകൾ കൂടി ഉൾപ്പെടുത്തണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിപ്പോൾ ഈ ഭാഷകളെ ഒഴിവാക്കിയിരുന്നു. പിന്നീട് എസ്.എസ്.എൽ.സിക്കു മാത്രം രണ്ടു ക്ലാസ് വീതം നടന്നു. തമിഴ്, കന്നഡ തുടങ്ങിയ ന്യൂനപക്ഷ ഭാഷാ ക്ലാസുകളും ആരംഭിച്ചിട്ടില്ല.

ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് കെ.കെ. മുഹമ്മദ് ബഷീർ,​ ജനറൽ സെക്രട്ടറി എ.എ. കബീർ, ട്രഷറർ മിനിമോൾ എന്നിവർ പ്രസംഗിച്ചു.