sss
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര താലൂക്കോഫീസിലേക്ക് നടത്തിയ മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ പൊലീസ് തടയുന്നു

നെയ്യാറ്റിൻകര :സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര താലൂക്കോഫീസിലേക്ക് നടത്തിയ മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് സംഘർഷം ഉണ്ടായതിനെ തുടർന്ന് പൊലീസ് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു.പിന്നീട് നടത്തിയ പ്രതിഷേധ യോഗം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ് ഉദ്‌ഘാടനം ചെയ്തു.ആർ.ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു.മാർച്ച് ജില്ലാ പ്രസിഡന്റ് എസ്.സജിത്,സംസ്ഥാന മീഡിയ സെൽ കൺവീനർ ചന്ദ്രകിരൺ,ഐ.ടി സെൽ കൺവീനർ അഭിലാഷ് അയോദ്ധ്യ,മഞ്ചത്തല സുരേഷ്‌,ആലംപൊറ്റ ശ്രീകുമാർ,വിപിൻ തൃപ്പലവൂർ, നിധിൻ മണിനാട് സജി തുടങ്ങിയവർ നേതൃത്വം നൽകി.

caption സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര താലൂക്കോഫീസിലേക്ക് നടത്തിയ മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ പൊലീസ് തടയുന്നു