court

കോട്ടയം: താഴത്തങ്ങാടി കൊലപാതകക്കേസിലെ പ്രതിയായ മുഹമ്മദ് ബിലാലിന്റെ മാനസികനില പരിശോധിക്കാൻ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി.

കഴിഞ്ഞ ജൂൺ ഒന്നിനാണ് താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലിയെ (65) ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഭാര്യ ഷീബ (60)യെ കൊലപ്പെടുത്തുകയും ചെയ്തത്. പ്രതിയായ ബിലാലിനു മാനസിക അസ്വാസ്ഥ്യമുണ്ടെന്നും മാനസിക രോഗത്തിനു ചികിത്സ തേടിയിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

പ്രതിയുടെ മാനസികനില സംബന്ധിച്ചുള്ള റിപ്പോർട്ട് ജയിൽ അധികൃതരിൽ നിന്ന് കോടതി വാങ്ങിയിരുന്നു. കോടതിയുടെ അനുമതിയോടെ അഭിഭാഷകൻ ഇന്നലെ വൈകിട്ട് ജയിലിലെത്തി ബിലാലിനെ സന്ദർശിച്ചു.