premachandran

തിരുവനന്തപുരം: നയതന്ത്ര ഓഫീസുകളും അനുബന്ധ സൗകര്യങ്ങളും സ്വർണക്കടത്തിന് ദുരുപയോഗം ചെയ്ത സാഹചര്യത്തിൽ കേരള സർക്കാർ നടത്തിയ സ്‌പെയ്സ് ടെക്നനോളജി കോൺക്ളേവ് എഡ്‌ജിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു. കോൺക്ളേവ് എഡ്‌ജിന്റെ നടത്തിപ്പിന് പ്രധാന ചുമതലയുണ്ടായിരുന്ന വ്യക്തിയെ സംബന്ധിച്ച് നയതന്ത്ര ബന്ധങ്ങളുമായി കൂട്ടിച്ചേർത്ത് ആരോപണങ്ങളുണ്ടായിരിക്കുന്ന സാഹചര്യമാണിത്. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻ.എെ.എ നടത്തുന്ന അന്വേഷണത്തിൽ ഇതുകൂടി ഉൾപ്പെടുത്തണമെന്ന് കത്തിൽ പറയുന്നു.