ffff

നെയ്യാറ്റിൻകര:ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പിരിച്ചുവിട്ടതിനെതിരെയും സ്വർണക്കള്ളക്കടത്തിൽ സംസ്ഥാന സർക്കാർ കൂട്ടുനിന്നുമെന്നും ആരോപിച്ച് ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കമ്മിറ്റി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സമരം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ചെയർമാൻ ഷാജിദാസ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എസ്.പി.സജിൻലാൽ,അഡ്വ.പ്രാണകുമാർ,ടി.രാജൻ,അജയകുമാർ,അരുൺ,ചെങ്കൽ രാജേന്ദ്രൻ, ഉണ്ണികുട്ടൻ,പുന്നയ്ക്കാട് സജു എന്നിവർ പങ്കെടുത്തു.