resul

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം 15 നകം പ്രസിദ്ധീകരിക്കും. തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം നീളുന്നത്. സ്ഥിതിഗതികൾ വിലയിരുത്തി 15നകം ഫലം പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗവും.